2008-ല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ ഹ്യുണ്ടായി i20 അധികം വൈകാതെ തന്നെ രാജ്യത്തെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നായി മാറി. കാലങ്ങളായി, i20 നിരവധി ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും തലമുറ മാറ്റങ്ങളിലൂടെയും കടന്നുപോയി. ഇപ്പോഴിതാ അടിമുടി മാറ്റങ്ങളോടെ മൂന്നാം തലമുറ വിപണിയില്‍ എത്തിയിരിക്കുകയാണ്. 2020-ല്‍ ഏറെ ആകാംഷയോടെ വാഹനപ്രേമികള്‍ കാത്തിരുന്ന വാഹനങ്ങളിലൊന്ന് കൂടിയാണ് ഹ്യുണ്ടായിയുടെ പുതിയ i20. കാറിന് ഇപ്പോള്‍ ഷാര്‍പ്പായിട്ടുള്ള അരികുകളും, മുന്നില്‍ നിന്ന് കൂടുതല്‍ എയറോഡൈനാമിക് ആയി മാറുകയും ചെയ്യുന്നു. ഒരു ദിവസത്തേക്ക് വാഹനം ഞങ്ങള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചു. അതില്‍ നിന്നും ലഭിച്ച കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.
Comments